റായ്പുര്‍: ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പ്രസവിച്ചു കിടന്ന നായയുടെ അടുത്തേക്ക് നാട്ടുകാര്‍ എത്തിയത്. തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു മനുഷ്യകുഞ്ഞിനെക്കൂടി പെണ്‍നായ കാത്തുസൂക്ഷിക്കുന്നു. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണു കുഞ്ഞിനെ കണ്ടതെന്നു നാട്ടുകാര്‍ പറയുന്നു. ഛത്തീസ്ഗഡിലെ മുങ്കേലി ജില്ലയിലാണ് സംഭവം.

രാത്രി മുഴുവനും നായ കുഞ്ഞിനെ സംരക്ഷിച്ചതുകൊണ്ടാകാം കുട്ടിയ്ക്ക് പരുക്കുകളൊന്നുമില്ലതിരുന്നതെന്നാണ് നാട്ടുകാരുടെ നിയമനം. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസും ബാലാവകാശ കമ്മിഷനും കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി.

കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here