മെഡിക്കല്‍ കമ്മീഷന് ബില്ലില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ രാജ്യവ്യാപകമായുള്ള 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ കേളത്തില്‍ കെ.ജി.എം.ഒ.എയും സഹകരിക്കുന്നുണ്ട്.
രാവിലെ ആറിനു തുടങ്ങിയ 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ഒഴിവാക്കി. ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാന വര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന് ബില്‍ ഇന്നലെ ലോക്സഭയില്‍ പാസാക്കിയിരുന്നു.