ചില ഡോക്ടര്‍മാര്‍ക്ക് നാലര മണിക്കൂര്‍ പണിയെടുക്കാന്‍ മടി: ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി രംഗത്ത്. ചില ഡോക്ടര്‍മാര്‍ട്ട് ജോലി ചെയ്യാന്‍ മടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി. സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാക്കിയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടര്‍മാര്‍ക്കു പുറമേ മൂന്നു ഡോക്ടര്‍മാരെ നിയമിച്ചുവെന്നും മന്ത്രി പറഞ്ഞു. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്്ടര്‍മാര്‍ ഉള്ളപ്പോഴാണ് നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവയെല്ലാം ഒരാളാണ് ചെയ്തിരുന്നത്. ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാര്‍ക്കൊപ്പം നാലു സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെയും നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here