• Update:
    • അനുപമയുടെയും അജിത്തിന്റെയും രക്തസാമ്പിളുകള്‍ ഇന്നു ഉച്ചയ്ക്കുശേഷം ശേഖരിക്കും. നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നതിനടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ച അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്തം ശേഖരിച്ചു. എന്നാല്‍ ഡി.എന്‍.എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക ഉയര്‍ത്തി പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍ രംഗത്തെത്തി. പരിശോധനയ്ക്കായി സാമ്പിളുകള്‍ ഒരുമിച്ചു ശേഖരിക്കണം. ഇന്നു തന്നെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.

ഡിഎന്‍എ പരിശോധനക്കായി എന്ന്, എപ്പോള്‍, എങ്ങനെ സാമ്പികള്‍ ശേഖരിക്കുമെന്നതു സംബന്ധിച്ച് ഒരറിയിപ്പും തനിക്കു ലഭിച്ചിട്ടില്ലെന്നു അനുപമ പറഞ്ഞു. ഞായറാഴ്ച രാത്രി 8.28 നാണ് കുഞ്ഞുമായി സംഘം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. പതിനഞ്ചുമിനിറ്റിനകം കുഞ്ഞിനെ കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തിച്ചു. ഡി.എന്‍.എ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനുശേഷം സംരക്ഷിക്കാന്‍ കഴിയുന്നയാളെ കണ്ടെത്തി കൈമാറാനാണ് അധികൃതരുടെ തീരുമാനം. വന്‍ പോലീസ് സുരക്ഷയാണ് കുഞ്ഞിനെ കൊണ്ടുവരുന്നതിനായി വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here