കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി

0

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍ നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ തുടരുമെന്നും ആശുപത്രി അറിയിച്ചു. ബോധം തിരിച്ചുകിട്ടുകയും ശ്വസനസംബന്ധമായ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു. ശ്വാസോച്ഛ്വാസം സാധാരണഗതിയിലായി. നില മെച്ചപ്പെട്ടുവെങ്കിലും പ്രായാധിക്യംമൂലമുള്ള ആരോഗ്യക്ഷയം, കരളിന്റെ പ്രവര്‍ത്തനത്തിലെ തകരാറുകള്‍, രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ച് ആശുപത്രിവാസം തുടരുമെന്ന് ബുള്ളറ്റിന്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here