വ്യവസായിക്കു വേണ്ടി കോവിഡ് കാലത്ത് നിശാപാട്ടിയും ബെല്ലി ഡാന്‍സും, കേസെടുത്ത് പോലീസ്

0
3

നെടുങ്കണ്ടം: ശാന്തന്‍പാറയ്ക്കുസമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വ്യവസായിക്കായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും. മദ്യസത്കാരം അടക്കം സംഘടിപ്പിച്ച സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേയാണ് വ്യാഴാഴ്ച ശാന്തന്‍പാറ പോലീസ് കേസെടുത്തു.

ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂണ്‍ 28ന് ഡി.ജെ. പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവര്‍ത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് റിസോര്‍ട്ടില്‍ പാര്‍ട്ടിക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. ആഘോഷത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here