ദിവ്യ എസ്. അയ്യറുടെ ഭൂമി പതിച്ചു നല്‍കല്‍ തെറ്റെന്ന് കലക്ടര്‍, തിരികെ പിടിക്കും

0

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറായിരിക്കെ ശബരീനാഥ് എം.എല്‍.എയുടെ ഭാര്യ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ 27 സെന്റ് ഭൂമി തിരികെ പിടിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. പതിച്ചു നല്‍കിയ നടപടി തെറ്റായിരുന്നുവെന്നാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകി കണ്ടെത്തിയത്. സര്‍വേ, റവന്യൂ ഉദ്യോഗസ്ഥരോട് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. 27 സെന്റ് പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 19ന് ഏറ്റെടുത്തിരുന്നു.

ഇവിടെ അയിരൂര്‍ പൊലിസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കണമെന്ന് തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതി നല്‍കിയ വ്യക്തിയുടെ ഭാഗം കേട്ടശേഷം തഹസില്‍ദാരുടെ നടപടി റദ്ദാക്കിയത്. മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിനാണ് സ്ഥലം ലഭിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here