സ്‌പെഷല്‍ അരി വിതരണം തടഞ്ഞു, വിഷുക്കിറ്റ് വിതരണം ഏപ്രില്‍ ഒന്നു മുതല്‍

തിരുവനന്തപുരം: വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. വിഷുക്കിറ്റ് വിതരണവും നീട്ടി. പ്രതിപക്ഷത്തിന്റെ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ നിയമപരമായി നേരിടാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.

ഈ മാസം അവസാനം കിറ്റ് വിതരണം പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം നീട്ടി, ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാനാണ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. വെള്ള, നീല കാര്‍ഡുകള്‍ക്ക് ഈ മാസം 31നു മുമ്പ് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള നടപടിയാണ് കമ്മിഷന്‍ തടഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here