ഇന്ത്യന്‍ ചരിത്രത്തിലെ വലിയ ഓഹരി വില്‍പ്പന, 5 പൊതുമേഖല സ്ഥാപനങ്ങളുടെ അധികാരവും കൈമാറും

0
9

ഡല്‍ഹി: ഭാരത് പെട്രോളിയം അടക്കമുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും.

ഭാരത് പെട്രോളിയത്തിനു പുറമേ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍, ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനും അധികാരം കൈമാറാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭരണനിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം കുറയ്ക്കും.

അസമിലെ നുമലിഗഡ് റിഫൈനറി ഒഴിവാക്കിയശേഷമാകും ബി.പി.സി.എല്ലിന്റെ 53.29 ശതമാനം ഓഹരികള്‍ വില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here