ചരിത്രപരമായ വസ്തുതയാണെങ്കില്‍ പോലും ഒരാള്‍ക്ക് അതിനോട് യോജിക്കാതിരിക്കാന്‍ അവകാശമുണ്ടെന്ന് രാഷ്ട്രപതി

0
2

ഡല്‍ഹി: ചരിത്രപരമായ വസ്തുതയാണെങ്കില്‍ പോലും ഒരാള്‍ക്ക് അതിനോട് യോജിക്കാതിരിക്കാന്‍ അവകാശമുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പക്ഷേ അത് മ​റ്റൊ​രാ​ളു​ടെ ആത്മാഭിമാനത്തെ കളിയാക്കിക്കൊണ്ടാകരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്മാവത് സിനിമയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ ഓര്‍മ്മപ്പെടുത്തല്‍. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ബോ​ധ​മു​ള്ള ജ​ന​ങ്ങ​ളാ​ണ് പൗ​ര​ബോ​ധ​മു​ള്ള രാ​ഷ്ട്രം നി​ർ​മി​ക്കു​ക. ആ​ഘോ​ഷ വേ​ള​ക​ളി​ലോ പ്ര​തി​ഷേ​ധ വേ​ള​ക​ളി​ലോ ന​മ്മു​ടെ അ​യ​ൽ​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കാ​തി​രി​ക്കു​മ്പോ​ഴും അ​ടു​ത്ത വീ​ട്ടു​കാ​ർ​ക്കു​ള്ള സ്ഥാ​ന​വും സ്വ​കാര്യ​ത​യും അ​വ​കാ​ശ​ങ്ങ​ളും മാ​നി​ക്കു​മ്പോ​ഴു​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here