സംവിധായകന്‍ പ്രിയനന്ദനെ ചാണകവെള്ളം തളിച്ചു, പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം

0

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനു നേരെ ആക്രമണം. വല്ലച്ചിറയിലെ വീട്ടിനു സമീപത്തെിയ സംഘം ചാണകവെള്ളം തളിച്ചശേഷം മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രിയനന്ദന്‍ ചേര്‍പ്പ് ആശുപത്രിയില്‍ ചികിത്സ തേടി. ബി.ജെ.പി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പ്രിയനന്ദന്‍ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും വിവിധ കോണുകളില്‍നിന്ന് പ്രിയനന്ദന്‍ ആക്രമണം നേരിടുന്നുതിനിടെയാണ് പുതിയ സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here