ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ പ്രതി ദിലീപ് സുപ്രീം കോടതിയില്‍. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് തടസ ഹര്‍ജി ഫയല്‍ ചെയ്തു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സമീപിച്ചതായി പ്രോസിക്യൂഷന് അറിയിച്ചതിനെ തുടര്‍ന്ന് വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
നിലവിലുള്ള ജഡ്ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്നു പറഞ്ഞാണ് നേരത്തെ സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും നല്കിയ ഹര്‍ജി ഹെക്കോടതി തള്ളിയത്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഇരയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കോടതി മാറ്റാന്‍ സര്‍ക്കാരും ഇരയും പറയുന്ന കാരണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെെക്കോടതി നേരത്തെ ഹര്‍ജി തള്ളിയത്.