ശബരിമല ദര്‍ശനം: ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തി

0

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും സമരത്തിനുമിടയില്‍ മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും ദര്‍ശനം സുഗമമാക്കാനും ക്രമീകരണങ്ങള്‍ ഒരുക്കി സര്‍ക്കാര്‍. ഡിജിറ്റല്‍ ക്യൂ സംവിധാനം വഴി പമ്പയിലേയ്ക്ക് പോകാനും തിരിച്ചുവരാനും കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ദര്‍ശനസമയവും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു.

ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും അവരെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കിയാണ് വെബ്‌സൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്താല്‍ നിലയ്ക്കലില്‍ ബസ് ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാമെന്നതാണ് പ്രത്യേകത.

വണ്‍വേ ടിക്കറ്റും, റൗണ്ട് ട്രിപ്പും തെരഞ്ഞെടുക്കാന്‍ വെബ് സൈറ്റുകളില്‍ കഴിയും. നിലയ്ക്കല്‍ പമ്പ, നിലയ്ക്കല്‍ റൗണ്ട് ട്രിപ്പിന് എസി ബസ്സിന് 150 രൂപയും നോണ്‍ എസി ബസ്സിന് 80 രൂപയുമാണ് ഒരാള്‍ക്ക് നിരക്ക്. ഒരു സംഘത്തിന് പരമാവധി നാല് മണിക്കൂര്‍ മാത്രമേ സന്നിധാനത്ത് തങ്ങാനാകൂ. പുലര്‍ച്ചെ 12 മണി മുതല്‍ രാത്രി 12 മണിവരെ 6 ടൈം സ്ലോട്ടുകളായാണ് വിഭജിച്ചിരിക്കുന്നത്. അതില്‍ വേണ്ട സമയം തെരഞ്ഞെടുത്താല്‍ തീര്‍ഥാടകരില്‍ ഒരാളുടെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, തിരിച്ചറിയല്‍ രേഖ, അതിന്റെ നമ്പര്‍ എന്നിവ നല്‍കണം. സന്നിധാനത്തെത്തുമ്പോള്‍ ഈ ഐഡി പ്രൂഫ് കാണിയ്ക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here