ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ; ഇത്തവണ ബജറ്റ് എത്തുന്നത് നിരവധി പ്രത്യേകതകളോടെ

ഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരിപ്പിയ്ക്കാന്‍ മണിക്കൂറുകള്‍ ശേഷിയ്‌ക്കെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് രാജ്യം. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിയ്ക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന പ്രത്യേകതയുണ്ട് ഈ ബജറ്റിന്. കോവിഡ്19 മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതം സമ്ബദ് വ്യവസ്ഥയെ ബാധിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇത്തവണത്തെ പൊതു ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിയ്ക്കുക.

ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രത്യേക ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. ബജറ്റ് വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. കൂടാതെ, മുന്‍ വര്‍ഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ആപ്പില്‍ ലഭിയ്ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പൂര്‍ണമായും കടലാസ് രഹിത ബജറ്റ് തയ്യാറാക്കുന്നത്.

ആത്മനിര്‍ഭര്‍’ ഭാരത് ലക്ഷ്യത്തിലെത്താനായി എംഎസ്‌എംഇയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഘടനാപരമായ വെല്ലുവിളികള്‍ നീക്കം ചെയ്യുന്ന നിരവധി നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം. റിസര്‍വ്വ് ബാങ്ക് നേരിട്ട് നല്‍കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിയ്ക്കുന്നത് സംബന്ധിച്ച്‌ ബജറ്റ് സെഷനില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

ഐപാഡിലാണ്. പേപ്പര്‍രഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. എംപിമാര്‍ക്ക് ബജറ്റ് പ്രസംഗത്തിന്‍റെ കോപ്പി ഇത്തവണ വിതരണം ചെയ്യില്ല. പകരം സോഫ്റ്റ് കോപ്പികളാണ് വിതരണം ചെയ്യുക. കാരണം കോവിഡ് പ്രോട്ടോക്കോള്‍ തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here