ക്യൂ നിന്ന്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ രണ്ട്​ ലക്ഷം രൂപ ധനസഹായം

0
3

തിരുവനന്തപുരം: നോട്ട്​ നിരോധന കാലയളവിൽ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുമ്പിൽ ക്യൂ നിന്ന്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ രണ്ട്​ ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാറി​​​െൻറ തീരുമാനം. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി എടിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്കാനിംഗ് സെന്‍ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റജിസ്ട്രേഷനും നിയന്ത്രണവും) ബില്ലിന്‍റെ കരട് അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here