സ്‌കൂളിലെ ജലസംഭരണിയില്‍ ചത്ത നിലയില്‍ നായ്ക്കുട്ടികള്‍

0

കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര സര്‍ക്കാര്‍ യു.പി.സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ നായ്ക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. ജനിച്ച് അധിക നാളാകാത്ത ഒമ്പതു നായ്ക്കുട്ടികളെയാണ് സ്‌കൂളിലെ ചെറിയ ജലസംഭരണിയില്‍ കണ്ടെത്തിയത്.

ടാങ്കില്‍ ജലം നിറയ്ക്കുന്നതിനു മുമ്പുള്ള പതിവു പരിശോധനയിലാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികള്‍ മലിനജലം കുടിക്കുന്നതിലൂടെ സംഭവിക്കുമായിരുന്ന അത്യാഹിതം മുന്‍കരുതലിലൂടെ ഒഴിവായി. നായ്ക്കുട്ടികള്‍ വെള്ളം കുടിച്ച് മരിച്ചതാകാമെന്ന പ്രാഥമിക വിലയിരുത്തലിലാണ് അധികൃതര്‍. സ്‌കൂളില്‍ മുമ്പും സാമൂഹിക വിരുദ്ധ ശല്യം ഉണ്ടായിട്ടുണ്ട്. കൊട്ടാരക്കര പോലീസ് കേസെടുത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here