തിരുവനന്തപുരം: ഒറ്റദിവസംകൊണ്ട് ശക്തിപ്പെട്ടതല്ല കേരളത്തിലെ സഹകരണമേഖലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാപനം എന്ന നിലയിലാണ് അത് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ തഴച്ചുവളര്‍ന്നത്. ഇന്ന് 1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപം സഹകരണമേഖലയിലുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. കൃത്യം പത്തിന് സത്യഗ്രഹം ആരംഭിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കാല്‍നട ജാഥയായാണ് രാവിലെ ബേക്കറി ജങ്ഷനിലെ റിസര്‍വ്ബാങ്ക് റീജ്യണല്‍ ഓഫീസിനുമുന്നിലെത്തിയത്. മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തോടെയാണ് രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെ നീണ്ട സത്യഗ്രഹം ആരംഭിച്ചത്. സര്‍വമേഖലയിലുള്ളവരും റിസര്‍വ് ബാങ്കിന് മുന്നില്‍ അണിചേര്‍ന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത പ്ളാക്കാര്‍ഡുമായി അഭിവാദ്യം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here