ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയം, തുറന്നടിച്ച് ജയില്‍ മേധാവി ആര്‍. ശ്രീലേഖ

0

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന് ജയിലുകളോട് ചിറ്റമ്മ നയമാണെന്ന് ഡിജിപി ആര്‍ ശീലേഖ. വിചാരണ തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്ക് ആവര്‍ത്തിച്ച് കത്ത് നല്‍കിയിട്ടും നടപടി ഇല്ല. ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുപുള്ളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ പേരെ പരോളില്‍ വിടുകയാണ്. ഇതൊഴിവാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലാണ് ശ്രീലേഖയുടെ തുറന്നു പറച്ചില്‍. ജയിലില്‍ ഇപ്പോള്‍ നടയടി മൂന്നാം മുറ തുടങ്ങിയവ ഇല്ലെന്ന് അവകാശപ്പെട്ട ജയില്‍ മേധാവി, ചില ഉദ്യോഗസ്ഥര്‍ ഇനിയും മറേണ്ടതുണ്ടെക്കും കൂട്ടിച്ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here