തിരുവനന്തപുരം: ഉത്സവസീസണ്‍ തുടങ്ങിയതോടെ ‘വെടിക്കെട്ടി’ന്റെ കാര്യത്തില്‍ പോലീസിന് കര്‍ശനനിര്‍ദ്ദേശവുമായി പോലീസ് മേധാവി ലോക്‌നാഥ്‌ബെഹ്‌റ. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടി വരിക പൊലീസായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വെടിക്കെട്ടിന് അനുമതിയില്ലെങ്കിലും പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദ്ദഫലമായി ഉത്സവവെടിക്കെട്ടിന് ഒത്താശചെയ്യുന്ന പോലീസിന്റെ പ്രവണതയാണ് ഇത്തരമൊരു നിര്‍ദ്ദേശമടങ്ങിയ സര്‍ക്കുലറിറക്കാന്‍ ഡിജിപിയെ പ്രേരിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാല്‍ റാങ്ക് ഏതെന്ന് നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊല്ലം പുറ്റിങ്ങലില്‍ നൂറിലധികംപേരുടെ ജീവനെടുത്ത വെടിക്കെട്ട് നടത്തിയതിനുപിന്നിലും പോലീസിനെ സ്വാധീനിച്ച രാഷ്ട്രീയനേതൃത്വമുണ്ടായിരുന്നു. അപകടമുണ്ടായതോടെ പിന്നണി നിര്‍ദ്ദേശം നല്‍കിയ നേതാക്കളെല്ലാം തലയൂരിയതോടെ പഴി പോലീസിന്റെ പിടലിക്കായ അനുഭവവും മുന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here