മൂന്നാര്‍: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലത്തെത്തി. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നേതാക്കള്‍ പിന്മാറാന്‍ തയ്യാറായില്ല. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. സി.പി.എം വാര്‍ഡ് മെമ്പര്‍ സുരേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് റവന്യൂ സംഘത്തെ തടയാനെത്തിയത്. സബ് കലക്ടർ ആവശ്യപ്പെട്ടിട്ടും സുരേഷിനെ അറസ്റ്റു ചെയ്യാൻ പൊലിസ് തയാറായില്ല. പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here