നടയടക്കല്‍: തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി

0
5

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനു പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ ദേവസ്വം ബോര്‍ഡ് രംഗത്ത്. ബോര്‍ഡിനോട് കൂടിയാലോചിക്കാതെ നടയടച്ചതു ഗുരുതര പിഴവെന്ന് ചൂണ്ടിക്കാട്ടി തന്ത്രിയോട് വിശദീകരണം തേടി. തന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് ബോര്‍ഡിന്റെ ആലോചന.

അതേസമയം, ശുദ്ധിക്രിയ നടത്തിയതിനെ ചോദ്യം ചെയ്യാന്‍ ബോര്‍ഡ് തയാറായിട്ടില്ല. അതേസമയം, തന്ത്രി കോടതി അലക്ഷ്യം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കാന്‍ തയാറായില്ല. ഭരണഘടനാ ബെഞ്ച് ഇടക്കിടെ ചേരുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here