പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കു രഹസ്യതുരങ്കം, 5 കിലോമീറ്റര്‍ നീളത്തിലേക്ക് മറ്റൊരു തുരങ്കം

0

സിര്‍സ: ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീം സിങിന്റെ സിര്‍സയിലെ ആശ്രമത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള റെയ്ഡ് തുടരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള രഹസ്യതുരങ്കത്തിനു പുറമേ, അഞ്ചു കിലോമീറ്റര്‍ നീളമുള്ള മണ്‍തുരങ്കവും കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ് ഇതു നിര്‍മിച്ചതെന്നാണ് പൊലിസ് നിഗമനം.

ദേരാ സച്ഛാ സൗദയുടെ ആസ്ഥാന മന്ദിരം കൂടിയായ സിര്‍സയിലെ ആശ്രമത്തില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌ഫോടകവസ്ഥു നിര്‍മ്മാണശാല കണ്ടെത്തി. ഇവിടെ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടിച്ചെടുത്ത് ഫാക്ടറി പൂട്ടി സീല്‍ ചെയ്തു.

നൂറുകണക്ക് ഷൂ, ചെരുപ്പ്, വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍, പല നിറങ്ങളിലുള്ള തൊപ്പികള്‍ എന്നിവയും കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ മുതലാണ് നൂറിലധികം അര്‍ധസൈനികരുടെ സഹായത്തോടെ പൊലിസും ഉദ്യോഗസ്ഥരും ദേരാ സച്ചാ ആസ്ഥാനത്ത് പരിശോധന ആരംഭിച്ചത്. 50 വീഡിയോഗ്രാഫര്‍മാര്‍ പരിശോധന പകര്‍ത്തിയെടുക്കുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here