അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

0

കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപ് മാലിദ്വീപ് ഭാഗത്തു രൂപപ്പെട്ടിരുന്ന ന്യുനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ കരുത്ത് പ്രാപിക്കുന്ന ന്യുനമര്‍ദ്ദം ലക്ഷദ്വീപിലൂടെ കടന്നുപോകും.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെയാണ് തീവ്രന്യൂദമര്‍ദ്ദം കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണ്ണമായൂം നിരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here