മരണ വാറണ്ട് വൈകും, കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി

0
1

ഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിക്കുന്നത് വൈകും. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. വ്യാഴാഴ്ച ഡല്‍ഹി പട്യാല കോടതി കേസ് പരിഗണിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലുണ്ടെന്നു പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു. പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കോടതി കേസ് തിങ്കളാഴ്ചത്തേക്കു മാറ്റിയത്.

പ്രതിഷേധവുമായിട്ടാണ് കോടതിക്കു പുറത്ത് ഒരു വിഭാഗം തീരുമാനത്തെ നേരിട്ടത്. നിര്‍ഭയയുടെ അമ്മ ആശാദേവി വികാരഭരിതയായാണ് കോടതിയടെ തീരുമാനത്തെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here