നടപടി ഉറപ്പു നല്‍കി, പോലീസുകാരുടെ സമരം അവസാനിപ്പിച്ചു

0
11
  • ഡല്‍ഹിയില്‍ പോലീസുകാര്‍ 11 മണിക്കൂര്‍ നേരം തുടര്‍ന്ന സമരം അവസാനിപ്പിച്ചു. പോലീസ് നേതൃത്വം നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കി. നീതിക്കുവേണ്ടി നീതിപാലകര്‍ തന്നെ തെരുവിലിറങ്ങിയ സമരം ഏഴു മണിക്കൂറിലധികം പിന്നിട്ടതോടെ സമരത്തിനുള്ള പിന്തുണയും സ്വഭാവവും മാറി തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.

  • സംഭവത്തില്‍ പരുക്കേറ്റ പോലീസുകാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു. പരിക്കേറ്റ പോലീസുകാര്‍ക്ക് 25,000 രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ സതീഷ് ഗോല്‍ച്ചയും വ്യക്തമാക്കി.

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പ്രഖ്യാപിച്ചാണ് പോലീസുകാര്‍ ഒന്നടങ്കം തെരുവിലിറങ്ങിയിട്ടുള്ളത്. പോലീസുകാര്‍ക്കു പിന്തുണയുമായി കുടുംബാംഗങ്ങളും തെരുവിലിറങ്ങിയതോടെ സ്ഥിതി വഷളായി. ഡല്‍ഹി പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ നൂറോളം പോലീസുകാര്‍ തുടങ്ങിയ പ്രതിഷേധത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആയിരത്തിലധികം പേര്‍ പങ്കാളികളാകുകയായിരുന്നു. യൂണിഫോമിനൊപ്പം കറുത്ത റിബണുകളും ധരിച്ചാണ് പ്രതിഷേധം തുടങ്ങിയത്.

കമ്മിഷണര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസുകാര്‍ തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ തയാറായില്ല. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അസോസിയേഷനുകളും ഐ.പി.എസ്, ഐ.എ.എസ് അസോസിയേഷനുകളും പോലീസുകാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകരുടെ മൊഴിയില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി വിധിയില്‍ കേന്ദ്രം വ്യക്തത തേടി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here