ഡല്‍ഹി: കുറ്റം ചുമത്താതെ മാസങ്ങളോളം വ്യക്തികളെ തടവില്‍ സൂക്ഷിക്കാന്‍ ഡല്‍ഹി പോലീസിന് അധികാരം നല്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെ, ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി.
ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്ക് ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പോലീസിനു സാധിക്കും. ഈ അധികാരമാണ് ഡല്‍ഹി പോലീസിനു ലഭിച്ചിരിക്കുന്നത്. ജനുവരി 19 മുതല്‍ മൂന്നു മാസത്തേക്കാണ് പ്രത്യേക അധികാരം.