സിംഘുവിലെ സംഘർഷം: പോലീസിനെ വാള്‍ കൊണ്ട് ആക്രമിച്ചയാൾ ഉൾപ്പെടെ 44 പേർ അറസ്റ്റില്‍

ഡല്‍ഹി : സിംഗുവില്‍ കഴിഞ്ഞ ദിവസം പോലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ അറസ്റ്റില്‍. പോലീസുകാരെ വാളുകൊണ്ട് വെട്ടിയ ആള്‍ ഉള്‍പ്പടെ 44 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകം ശ്രമം, സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അക്രമം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തത്. അലിപൂര്‍ പോലീസാണ് കേസെടുത്തത്. അലിപൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രദീപ് പലിവാളിനെ ആക്രമിച്ചത് പഞ്ചാബിലെ കസംപൂര്‍ സ്വദേശിയായ 22 കാരനായ രഞ്ജീത് സിങ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

കര്‍ഷക നിയമത്തിനെതിരെ എന്ന പേരില്‍ ഇടനിലക്കാര്‍ ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ രണ്ട് മാസത്തോളമായി സ്ഥാപിച്ച സമര പന്തല്‍ പൊളിച്ചു മാറ്റി സൈ്വര്യമായി സഞ്ചാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പോലീസ് സ്ഥലത്തെത്തി നോട്ടീസ് നല്‍കുകയും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ഇടനിലക്കാരില്‍ ഒരാള്‍ പോലീസിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഇടനിലക്കാരും 200 ഓളം പ്രാദേശിക ഗ്രാമവാസികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരുടെ താല്‍ക്കാലിക ടെന്റുകളും ഇവര്‍ തകര്‍ത്തു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിയും ലാത്തിച്ചാര്‍ജ് നടത്തേണ്ടിയും വന്നു.

ആയുധധാരികളായ കൂട്ടം പരസ്പരം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടനിലക്കാരായ ക്രിമിനലുകള്‍ നടത്തിവരുന്ന പ്രതിഷേധം നീണ്ടുപോകുന്നത് ഉപജീവനത്തെ ബാധിക്കുന്നു. അതിനാല്‍ രണ്ട് മാസത്തോളമായി സ്ഥാപിച്ചിട്ടുള്ള സമരപ്പന്തല്‍ നീക്കാന്‍ ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ എത്തി പരാതി നല്‍കിയതെന്ന് ദല്‍ഹി പോലീസ് അഡീഷണല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു.

അതേസമയം, ഗ്രാമവാസികളല്ല, വാടകക്കെടുത്ത ഗുണ്ടകളാണ് സംഘടിച്ച് എത്തിയതെന്ന് കർഷകർ പറയുന്നു. ”അവർ പ്രദേശ വാസികളല്ല. വാടയ്ക്കെടുത്ത ഗുണ്ടകളാണ്. അവർ കല്ലുകളും പെട്രോൾ ബോംബുകളും ഞങ്ങൾക്ക് നേരെ എറിഞ്ഞു. ഞങ്ങളുടെ ട്രോളികളും മറ്റും കത്തിക്കാനും അവർ ശ്രമിച്ചു. ഇവിടെ വിട്ട് ഞങ്ങൾ പോകില്ല”- പഞ്ചാബിലെ ഖാന ജില്ലയിൽ നിന്നുള്ള 21കാരൻ ഹർകിരത് മൻ ബെനിവാൾ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here