കേജ്‌രിവാളിന്റെ സമരത്തിനെതിരെ ഹൈക്കോടതി, ഇതിനെ സമരമെന്ന് വിളിക്കാനാകില്ലെന്ന് മുന്നറിയിപ്പ്

0

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് ഹൈക്കോടതി ആരാഞ്ഞു.

ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ലഫ്. ഗവര്‍ണറുടെ വീട്ടില്‍ നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് സമരമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആരാണ് അതിന് അധികാരം നല്‍കിയതെന്ന് കോടതി ആരാഞ്ഞു.

അതേസമയം, കെജ്‌രിവാളിന്റെയും കൂട്ടരുടെയും സമരം എട്ടാം ദിവസവും തുടരുകയാണ്.  ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ ആശുപത്രിയിലേക്കു മാറ്റി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here