ഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്ത ഡല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരന് അര്‍ദ്ധരാത്രിയില്‍ സ്ഥലംമാറ്റം.

സുപ്രീം കോടതി കൊളീജിയം ഒരാഴ്ച മുമ്പ് നല്‍കിയ സ്ഥലം മാറ്റത്തിനുള്ള ശിപാര്‍ശ ‘അതിവേഗം’ നടപ്പാക്കിയാണ് മുരളീധറിനെ പഞ്ചാബ് ഹരിയനാ ഹൈക്കോടതിയിലേക്കു അയച്ചത്. സാധാരണ സ്ഥലമാറ്റ ഉത്തരവില്‍ ജോലിക്കു ചേരാനുള്ള സമയം വ്യക്തമാക്കാറുള്ളതാണ്. എന്നാല്‍, മുരളീധറിന്റെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹി ഹൈക്കോടതിയുടെ സീനിയോറിട്ടിയില്‍ നിലവില്‍ രണ്ടാമനാണ് ഇദ്ദേഹം. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ വിരമിക്കുമ്പോള്‍ തല്‍സ്ഥാനത്തേക്കു പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. അതിനിടെ ഉണ്ടായിരിക്കുന്ന സ്ഥലംമാറ്റ ശിപാര്‍ശയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അഭിഭാഷകരും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മുരളീധറിന്റെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പുതന്നെ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ഇന്നത്തേക്കു ലിസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അടിയന്തരസ്വഭാവത്തോടെ കേസ് പരിഗണിക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തിരുന്നു. കേസ് പരാമര്‍ശ ഘട്ടത്തിലായതിനാല്‍ ചീഫ് ജസ്റ്റിസാണു പരിഗണിക്കേണ്ടതെന്നും ഇന്നത്തേക്കു മാറ്റണമെന്നമുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം ജസ്്റ്റില്‍ തളളിയിരുന്നു. കേസ് പരിഗണിക്കുന്നതിനിടെയാണ്, ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗം കോടതിയില്‍ പ്രദര്‍ശിപ്പിച്ചതും കേസ് എടുക്കാന്‍ പോലീസിനോട് ജസ്ജി ആവശ്യപ്പെട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here