അംബാല: മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും ഹരിയാനയും. ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ, സോണിപ്പത്ത് എന്നിവിടങ്ങളിൽ കൊടും തണുപ്പിനെ വകവയ്ക്കാതെ കർഷകർ റോഡുകളിൽ അന്തിയുറങ്ങി.

രാത്രി വൈകി സോണിപ്പത്തിൽ പോലീസ് കർഷകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.  ഇതാക്കെയാണെങ്കിലും ഡൽഹി ചലോ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. ഡൽഹിയിലെ അതിർത്തികളിൽ കർഷകരെ നേരിടാൻ ബി.എസ്.എഫ് ഉൾപ്പെടെ കേന്ദ്രസേനയെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചിട്ടുള്ളത്. ഡൽഹി മെട്രോ സർവീസുകൾ ഇന്നും നഗരാതിർത്തിയിൽ സർവീസ് അവസാനിപ്പിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here