മരണം 27, ഡല്‍ഹി പോലീസിനു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം, നേരിട്ടിറങ്ങി അജിത് ഡോവല്‍

0
5

  • ഡല്‍ഹി കലാപത്തില്‍ പോലീസിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പ്രൊഫഷണലിസം ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഡല്‍ഹിയില്‍ എല്ലാം സംഭവിക്കുന്നത് പോലീസിന്റെ കണ്‍മുന്നിലാണ്. പോലീസിന്റെ നവീകരണം ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ കോടതി വിഷയം ഹൈക്കോടതി പരിഗണിക്കട്ടെയെന്നും വ്യകക്തമാക്കി. കലാപം അടിച്ചമര്‍ത്താന്‍ നിര്‍ദേശങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമായി കാത്തിരിക്കേണ്ട ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.

ഡല്‍ഹി: കത്തുന്ന ഡല്‍ഹി തെരുവുകളെ ശാന്തമാക്കാന്‍ ശക്തമായ ഇടപെടലുമായി കേന്ദ്രസര്‍ക്കാരും കോടതിയും. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ തുടര്‍ന്ന പ്രദേശങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വാദം കേട്ട ഡല്‍ഹി ഹൈക്കോടതി, പരിക്കേറ്റവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതുറപ്പാക്കാനും ഉത്തരവിട്ടു.

ഡല്‍ഹി സംഘര്‍ഷങ്ങളിലെ മരണം 27 ആയി ഉയര്‍ന്നിട്ടുണ്ട്. ന്യൂ മുസ്തഫാബാദ് മേഖലയിലെ ചെറു ആശുപത്രിയായ അല്‍ഹിന്ദില്‍ നിന്ന് പരിക്കേറ്റ ഒരുവിഭാഗം ആളുകളെ മാറ്റാന്‍ അടിയന്തര സഹായം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്. ഇവരെ മാറ്റുന്നത് തടയാന്‍ കലാപകാരികളുണ്ടെന്നും അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടറും ഫോണിലൂടെ കോടതിയെ അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തിയിരുന്നു.

രോഗികളുടെ ചികിത്സയ്ക്കാണ് പ്രഥമ പരിഗണനയെന്നു വ്യക്തമാക്കിയ ജഡ്ജി ജസ്റ്റിസ് എസ്. മുരളീധര്‍ ഇതിനായി നടപടി സ്വൗകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കി. ഇതിനിടെ, ഡി.സി.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയ വിവരവും പുറത്തുവന്നു. ചൊവ്വാഴ്ച്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മിഷണല്‍ ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പുതുതായി നിയമിച്ച സ്‌പെഷല്‍ കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്ത, നോര്‍ത്ത് ഈസ്റ്റ് ഡി.സി.പി. തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

നാലിടങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. രാവിലെ പുതിയ ആക്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജാഫറാബാദ് അടക്കമുള്ള മേഖലകളിലെ പ്രതിഷേധക്കാരെ പോലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഡല്‍ഹി മെട്രോയുള്ള എല്ലാ സ്‌റ്റേഷനും തുറന്നു. 56 പോലീസുകാരടക്കം ഇരുന്നൂറോളം പേര്‍ പരിക്കേറ്റു ആശുപത്രികളിലാണ്. മേഖലയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. അതേസമയം, രാവിലെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here