ന്യുഡല്‍ഹി: വായു മലിനീകരണം അതിരൂക്ഷമായ ഡല്‍ഹി കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക്. സ്വകാര്യ വാഹനങ്ങള്‍ പരമാവധി ഉപേക്ഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

പൊതുഗതാഗത സൗകര്യം കൂടുതല്‍ ലഭ്യമാക്കാന്‍ മെട്രോ, ബസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അടിയന്തര യോഗം വിളിച്ചു. മെട്രോ സര്‍വീസുകള്‍ കൂട്ടാനും കൂടുതല്‍ ഡിടിസി ബസുകള്‍ ലഭ്യമാക്കാനുമാണ് ആലോചിക്കുന്നത്.

സ്‌കൂളുകള്‍ക്കും മറ്റും അവധി നല്‍കുകയും സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളില്‍ നിന്നുള്ള പുകയും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടാകുന്ന പൊടിയും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണു സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം പരിശോധിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഇന്നു കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, കോവിഡിനു പിന്നാലെ മറ്റൊരു അടച്ചിടല്‍ കൂടി ഉണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നു പ്രതിഷേധം.

അതേസമയം, മുന്‍ ദിവസത്തെ 437 ല്‍ നിന്ന് ഞായറാഴ്ചത്തെ വായു ഗുണനിലവാര സൂചിക 330 ലേക്കു മാറിയത് ആശ്വാസത്തിനു വക നല്‍കുന്നതാണ്. ഈ സീസണിലെ ഏറ്റവും മോശം അവസ്ഥയിലാണ് വെള്ളിയാഴ്ച എക്യൂഐ 471 രേഖപ്പെടുത്തിയത്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും.

Supreme Court on Monday, November 15, will hear the Delhi government’s proposal on the imposition of a possible lockdown to curb air pollution in the national capital. On Sunday, Delhi recorded a 24-hour average air quality index (AQI) of 330 compared to 437 the previous day. The AQI was around 471 on Friday, the worst this season so far.

LEAVE A REPLY

Please enter your comment!
Please enter your name here