കോട്ടയം: എം.ജി. സര്‍വലകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ദീപാ മോഹന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്റനാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയുടെ ചുമതലകളില്‍ നിന്നു ഡോ. കെ. നന്ദകുമാറിനെ പൂര്‍ണ്ണമായും നീക്കാമെന്ന വി.സിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഗവേഷക പ്രതികരിച്ചു.

ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് വി.സി. വിദ്യാര്‍ത്ഥിക്കു ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. ആരോപണവിധേയനായ സെന്ററിലെ താല്‍ക്കാലിക ജീവനക്കാരന്‍ എം. ചാള്‍സ് സെബാസ്റ്റിയനെ ഒഴിവാക്കും. ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് ഹൈക്കോടതി 2020 മാര്‍ച്ച് 23വരെ നല്‍കിയിരുന്ന കാലാവധി പ്രസ്തുത തീയതി മുതല്‍ നാലു വര്‍ഷത്തേക്കുകൂടി നീട്ടാനും ധാരണയായിട്ടുണ്ട്. കൂടാതെ രണ്ടു വര്‍ഷത്തേക്ക് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫെലോഷിപ്പും അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here