കോട്ടയം: എം.ജി. സര്‍വകലാശായിലെ ദളിത് വിദ്യാര്‍ത്ഥിനി ദീപാ പി മോഹനന്റെ ഒമ്പതം ദിവസത്തിലേക്കു കടന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ നടപടി. നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റി. സര്‍വകലാശാല വി.സി. സാബു തോമസിനു പകരം ചുമതല നല്‍കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

നന്ദകുമാര്‍ കളരിക്കല്‍ വിദേശത്താണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇന്നു രാവിലെ വിഷയത്തില്‍ ഇടപെടുകയും നടപടി സ്വീകരിക്കണമെന്ന് സര്‍വകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഉറപ്പുപോരാ, നന്ദകുമാറിനെ ചുമതലകളില്‍ നിന്നു നീക്കണമെന്നായിരുന്നു മന്ത്രിയുടെ ഇടപെടലിനോടുള്ള ദീപയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here