തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദം സൃഷ്ടിച്ച ഇ.എം.സി.സി ധാരണാപത്രങ്ങൾ സർക്കാർ റദ്ദാക്കിയേക്കും. സർക്കാർ നയത്തിനു വിരുദ്ധമായിട്ടാണോ ധാരണാപത്രമെന്ന് പരിശോധിക്കാനും ആവശ്യമെങ്കിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും നിർദേശം നൽകി. ആഴക്കടൽ മത്സ്യബന്ധത്തിന് സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നൽകുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അത്തരമൊരു ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെങ്കിൽ അത് പിന്നീട് സർക്കാരിന്റെ പരിഗണനയ്ക്കു വരും. അപ്പോഴാണ് നിയമപരമായ പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Home Current Affairs ഇം.എം.സി.സി. വിവാദ ധാരണപത്രം റദ്ദാക്കിയേക്കും, പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം