തിരുവനന്തപുരം: ബി.ജെ.പി സ്ഥാപകനേതാവായ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലറും നിര്‍ദേശവും നല്‍കി. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതം ആസ്പദമാക്കി രചനാമല്‍സരങ്ങള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിദേശപ്രകാരമാണ് നടപടി. സെപ്റ്റംബറില്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം കഴിഞ്ഞതിനു പിന്നാലെയാണ് ആഘോഷമാക്കാനുള്ള നടപടികള്‍ കേന്ദ്രം തുടങ്ങിയത്. നീക്കത്തിനെതിരെ കെ.എസ്.യു. പ്രവര്‍ത്തകര്‍ കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here