ഡല്‍ഹിയില്‍ സ്ഥിതി ശാന്തമാകുന്നു, മരണം 34, കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടു, തുഷാര്‍ മേത്ത പ്രത്യേക അഭിഭാഷകന്‍

0
1

ഡല്‍ഹി: ഡല്‍ഹി കലപാത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. കലാപ ബാധിതമേഖലകളില്‍ നിന്ന് ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഉയരുന്നത് ഒഴിച്ചാല്‍ പ്രദേശം ശാന്തമാകുന്നുവെന്ന് റിപ്പോര്‍ട്ട്.

കലാപകേസുകളില്‍ പ്രത്യേക അഭിഭാഷകനായി തുഷാര്‍ മേത്തയെ നിയമിച്ച് ഡല്‍ഹി ലഫ്്. ഗവര്‍ണര്‍ ഉത്തരവിറക്കി. കലാപവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

കലാപം നിയന്ത്രിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കണ്ടു. ജനങ്ങളെ സംരക്ഷിക്കണമെന്നും അമിത്ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേസുപരിഗണിച്ച ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാരും വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. നടപടിയെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രൂക്ഷമായി വിമര്‍ശിച്ചു. നടപടി ലജ്ജാകരവും സങ്കടകരവുമാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നുവെന്നാണ് സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here