ഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്കായി 21,629 കോടി രൂപയ്ക്ക് 24 എം.എച്ച്.60 റോമിയോ ഹെലികോപ്ടറുകളും ആറു അപ്പാച്ചി ഹെലികോപ്ടറുകളും അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ധാരണ. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിനും കരാറായി. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മാ ഉറപ്പാക്കുന്നതിന് സഹകരണം. പ്രകൃതി വാതക നീക്കത്തിന് ഐ.ഒ.സി. എക്സോണ്‍മൊബില്‍ കരാറിലും ധാരണയായി.
ഇരു രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ വാണിജ്യക്കരാറില്‍ യോജിപ്പിലെത്തിയെന്നും വ്യാപാര കരാര്‍ ഉടനുണ്ടാകുമെന്നും മോദി വ്യക്തമാക്കി. ഭീകരവാദത്തെ ഒരുമിച്ച് നേരിടുമെന്ന് ട്രംപും മോദിയും വ്യക്തമാക്കി. രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ട്രംപിനും ഭാര്യ മെലനിയയ്ക്കും ഓദ്യോഗിക വരവേല്‍പ്പ് നല്കി. രാഷ്ട്രപതി റാംറാഥ് കോവിന്ദും പന്തി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. പിന്നീട് ട്രംപ് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.