വാര്‍ഡില്‍ മത്സരിക്കില്ല, ദിവസവും 10 ലോഡ് കല്ല്… ക്വാറി പ്രവര്‍ത്തിക്കാനുണ്ടാക്കിയ കരാര്‍ വിവാദത്തില്‍

0

ഒറ്റപ്പാലം: വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ഒരിക്കലും മത്സരിക്കില്ല. ദിവസവും 10 ലോഡ് കല്ല് സി.ഐ.ടി.യു യൂണിയന് നല്‍കാം…ക്വാറിയുടെ പ്രവര്‍ത്തനത്തിന്റെ തടസം നീക്കുന്നതിന് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെ ആവശ്യപ്രകാരം ഒപ്പിട്ട ധാരണാപത്രം വിവാദമാകുന്നു.

ലീഗ് നിയോജനമണ്ഡലം ഭാരവാഹിയും ലക്കിടി പഞ്ചായത്തംഗവും പഴയലക്കിടിയിലെ ക്വാറിയുടെ പാര്‍ട്ണറുമായ പി.എ ഷൗക്കത്തലിയാണ് ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനായി സി.പി.എമ്മുമായി ധാരണാപത്രം ഒപ്പിട്ടത്. ക്വാറിയുടെ പ്രവര്‍ത്തനത്തിന്റെ തടസം നീക്കുന്നതിന് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെ ആവശ്യപ്രകാരമാണ് ധാരണാപത്രം ഒപ്പിട്ടു നല്‍കിയതെന്നാണ് ഷൗക്കത്തലിയുടെ പ്രതികരണം.

ഷൗക്കത്തലി അടക്കം മൂന്ന് പാര്‍ട്ണര്‍മാരാണ് പഴയിലക്കിടിയിലെ ക്വാറിയിലുള്ളത്. കുറച്ചുകാലം മുമ്പ് സി.പി.എമ്മിന്റെ എതിര്‍പ്പുമൂലം ക്വാറി പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതു പരിഹരിക്കാനായി ഒപ്പിട്ട ധാരണാപത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, ആരോപണത്തെ സി.പി.എം ലക്കിടി ലോക്കല്‍ കമ്മിറ്റി തള്ളി. ഇത്തരത്തിലൊരു കരാറോ ധാരണയോ ഉണ്ടാക്കിടയിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതിനിധികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here