ഉറപ്പുകൾ രേഖാമൂലം നൽകണം, അതുവരെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ദയാബായി സമരം തുടരും

തിരുവനന്തപുരം | സർക്കാരിൽ നിന്നു രേഖാമൂലം ഉറപ്പു ലഭിക്കുന്നതുവരെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്ന പരിഹാരത്തിനായി നടത്തുന്ന സമരം തുടരാൻ സാമൂഹിക പ്രവർത്തക ദയാബായിയുടെയും സമര സമിതിയുടെയും തീരുമാനം. പ്രശ്‌നപരിഹാരത്തിനായി സമരസമിതിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം മന്ത്രിമാരായ വീണാ ജോർജ്, ആർ.ബിന്ദു എന്നിവർ ആശുപത്രിയിലെത്തി സന്ദർശിക്കവെയാണ് അവർ ഇക്കാര്യം അറിയിച്ചത്.

അതേസമയം ചർച്ച ഫലപ്രദമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സമരം അവസാനിപ്പിക്കാമെന്ന് ദയാബായി അറിയിച്ചതായി മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും ആരോഗ്യമന്ത്രി വീണാ ജോർജും സമരക്കാരുമായി ചർച്ച നടത്തിയത്. സാമൂഹ്യപ്രവർ‌ത്തക ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെന്ന് അവർ അറിയിച്ചു.

daya bhai hunger strike for endosulfan victims

LEAVE A REPLY

Please enter your comment!
Please enter your name here