ആവശ്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തി, ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം | എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിഷയങ്ങൾ ഉയർത്തി 18 ദിവസമായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത വരുത്തി, സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണ് ദയാബായി വഴങ്ങിയത്.

മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും ജനറൽ ആശുപത്രിയിലെത്തി ദയാബായിയെ കണ്ടു. മന്ത്രിമാർ ചേർന്ന് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്. അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു. ദയാബായിയുടെ സമരം അവസാനിച്ചതായി മന്ത്രിമാർ പ്രതികരിച്ചു. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിച്ചതായും ഇരുവരും വ്യക്തമാക്കി.

Daya bai ends hunger strike

LEAVE A REPLY

Please enter your comment!
Please enter your name here