സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക നോബേല്‍ അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മൂന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആന്‍ഗ്രിസ്റ്റ്, ഗൈഡോാ ഡബ്ല്യൂ ഇമ്പെന്‍സ് എന്നിവര്‍ക്കാണ് പുരസ്‌കാരം.

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കാഷ്വല്‍ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ടു പേര്‍ക്കും പുരസ്‌കാരം നേടിക്കൊടുത്തത്.

കനേഡിയര്‍ പൗരനായ ഡേവിഡ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫാക്കല്‍റ്റിയാണ്. അമേരിക്കല്‍ പൗരനായ ജോഷ്വ ആഗ്രിസ്റ്റ് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയിലും ഡച്ച് പൗരനായ ഗ്യൂഢോ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here