ഇതാണ് നുമ്മ പറഞ്ഞ അവാര്‍ഡ്; യോഗിക്ക് ദളിത് മിത്ര പുരസ്‌കാരം

0

ഉത്തര്‍ പ്രദേശില്‍ ദളിതുക്കള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് രാജ്യത്ത് പ്രതിഷേധം അലയടിക്കുകയാണ്. അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടതും പുനര്‍നിര്‍മ്മിച്ച പ്രതിമയില്‍ കാവിനിറം പൂശിയതും വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപമാനിക്കുന്നൂവെന്ന് കാട്ടി ദളിത് എം.പി. ചോട്ടേലാല്‍ പ്രധാനമന്ത്രിക്ക് പാരതി നല്‍കിയതും വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌കാരം നല്‍കി ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ മഹാസഭ രംഗത്തുവന്നത്.

ലക്‌നൗവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാംനായികാണ് പുരസ്‌കാരം നല്‍കിയത്. ഇതോടെ നിരവധി ദളിത് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. എന്നാല്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ ദളിത്‌ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി യോഗിയാണെന്നാണ് അംബദ്കര്‍ മഹാസഭ അധ്യക്ഷന്‍ ലാല്‍ജി മറുപടി പറയുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here