ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

0

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവിയും ഐ.എം.ജി ഡയരക്ടറുമായ ഡി.ജി.പി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സര്‍ക്കാറിനെതിരെ പരസ്യപ്രസ്താവന നടത്തിയതിന്റെ പേരിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. എന്നാല്‍, സസ്‌പെന്‍ഷന്‍ ഉത്തരവ് രാവിലെ വരെ ലഭിച്ചിട്ടില്ലെന്നും സസ്‌പെന്‍ഷന്റെ കാരണം അറിയില്ലെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here