സൈറസ് മിസ്ട്രി പിരിച്ചുവിടല്‍; ടാറ്റ സണ്‍സിന് അനുകൂലമായി സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സ് ചെയര്‍മാനായി പുനഃസ്ഥാപിക്കണമെന്ന എൻസിഎല്‍എടി പുറപ്പെടുവിച്ച വിധിക്കെതിരെ ടാറ്റ സണ്‍സ് നല്‍കിയ അപ്പീലിന് അനുകൂലമായി വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ട്രിയെ പുനഃസ്ഥാപിക്കണമെന്ന് അനുവദിച്ച ഉത്തരവ് കോടതി മാറ്റിവച്ചു. നാഷണല്‍ കമ്പനി ലോ അപ്പീല്‍ ട്രൈബ്യൂലണലിന്റെ വിധി 2020 ജനുവരി 10ന് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

നിയമത്തിലെ എല്ലാ ചോദ്യങ്ങളും ടാറ്റ ഗ്രൂപ്പിന് അനൂകൂലമാണെന്നും അപ്പീലുകള്‍ അനുവദിക്കുന്നത് ടാറ്റ ഗ്രൂപ്പാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ഈ കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും വി രാമസുബ്രഹ്‌മണ്യനും വിധി പ്രസ്താവിച്ചിരുന്നു.

സൈറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നീക്കനായി 2016 ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പ് ബോര്‍ഡ് മീറ്റിങ് നടത്തിയെന്ന് ഇത് കോര്‍പ്പറേറ്റ് ഭരണത്തിന്റെയും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്റെ ലംഘനമാണെന്ന് എസ്പി(ഷപ്പൂര്‍ജി പല്ലോഞ്ചി) ഗ്രൂപ്പ് ഡിസംബര്‍ 17ന് സുപ്രീംകോടതിയെ അറിയിച്ചു.

എന്നാല്‍ ആരോപണങ്ങളെ ടാറ്റ ഗ്രൂപ്പ് ശക്തമായി എതിര്‍ക്കുകയും ബോര്‍ഡ് മീറ്റിങ്ങില്‍ തെറ്റൊന്നും നടന്നിട്ടില്ലെന്നും സൈറസ് മിസ്ട്രിയെ മാറ്റിയത് ശരിയായ തീരുമാനമായിരുന്നെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. 2019 ഡിസംബര്‍ 18ന് സൈറസ് മിസ്ട്രിയെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പുനഃസ്ഥാപക്കാന്‍ എന്‍സിഎല്‍എടി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് ജനുവരി 10ന് സുപ്രീംകോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു.

2012ല്‍ രത്തന്‍ ടാറ്റയ്ക്ക് ശേഷം മിസ്ട്രിയെ ചെയര്‍മാനായി സ്ഥാനമേറ്റെങ്കിലും നാലു വര്‍ഷത്തിനു ശേഷം പുറത്താക്കപ്പെട്ടു. ഇത് രണ്ട് ഗ്രൂപ്പുകളല്ലെന്നും സൈറസ് ഇന്‍വസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി അര്‍ദ്ധ പങ്കാളിത്തമില്ലെന്നും ടാറ്റ സണ്‍സ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here