ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി, വായു ഗുജറാത്തിലേക്ക് നീങ്ങി തുടങ്ങി

0

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. വ്യാഴാഴ്ച രാവിലെയോടെ വായുവെന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് തീവ്ര സ്വഭാവത്തോടെ ഗുജറാത്ത് തീരത്ത് വിശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തിലാകും വായു കരയിലെത്തുക.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളാതീരത്തും ശക്തമായ കാറ്റ് വീശും. 60 കിലോമീറ്റര്‍വരെ ശക്തിയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതുകൊണ്ട് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായു കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ ശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത. ചുഴലിക്കാറ്റ് കടന്നുപോകുന്ന കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവാ, വെരാവല്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here