വായു ഗതിമാറുന്നു, ചുഴലിക്കാറ്റ് ഭീതി അയഞ്ഞ് ഗുജറാത്ത്

0

ഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാത മാറുന്നു. വടക്കു പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്. കരതൊടുമെങ്കിലും കാര്യമായ ശക്തിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ വലിയ നാശമുണ്ടാകില്ല. ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here