സിട്രാങ് ചൊവ്വാഴ്ച്ച കരതൊടും, കേരളത്തെ ബാധിക്കില്ല

ന്യൂഡൽഹി | സിട്രാങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാൻഡ്‌വിപ്പിനുമിടയിൽ തീരം തൊടും. ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഒഡീഷയിലെ ചില ഭാഗങ്ങളിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.

ബംഗാളിലെ സാഗർ ദ്വീപിന് 1,460 കിലോമീറ്റർ തെക്കുകിഴക്കായി വടക്കൻ ആൻ‍ഡമാനിലാണ് ഇന്നലെ രാവിലെ എട്ടരയോടെ ന്യൂനമർദം രൂപപ്പെട്ടത്. പിന്നാലെ ചുഴലിക്കാറ്റായി മാറുകയായിരുന്നു. 26 വരെ മധ്യ ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മീൻപിടിക്കാൻ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

Cyclone ‘Sitrang’ to hit Bangladesh on Tuesday morning.

LEAVE A REPLY

Please enter your comment!
Please enter your name here