ഓഖി ആഞ്ഞു വീശുന്നു, ദ്വീപുകള്‍ ഒറ്റപ്പെട്ടു, അതീവ ജാഗ്രത, കനത്ത മഴ

0

കല്‍പേനി: ഓഖി ചുഴലിക്കാറ്റ് 135 കിലോമീറ്റര്‍ വേഗത്തില്‍ ലക്ഷദ്വീപില്‍ വീശുന്നു. ഇന്നലെ രാത്രിയോടെ നിലം തൊട്ട ഓഖി കല്‍പ്പേനയിലും മിനിക്കോയിയിലും നാശനഷ്ടങ്ങള്‍ വിതച്ചത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല മേഖലകളിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. മിനിക്കോയിലെ വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. കല്‍പ്പേനിയിലെ ബോട്ടു ജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കന്‍ പ്രദേശത്ത് കടല്‍ കയറി.
ദ്വീപുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഹെലിപ്പാഡ് അടക്കം വെള്ളത്തിനടിയിലായി. രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേന രംഗത്തിറങ്ങി. കൂടുതല്‍ കപ്പലുകള്‍ അവിടേക്ക് തിരിച്ചു. കവരത്തിയില്‍ മുങ്ങിയ ഉരുവില്‍ നിന്ന് ഏഴു പേരെ രക്ഷപെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here