ഗുലാബ് കരതൊട്ടു, ചുഴലിക്കാറ്റെത്തിയതോടെ ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രയിലും ഒഡീഷയിലും തീരം തൊട്ടു. മണിക്കൂറില്‍ 95 കിലോമീറ്ററാണ് വേഗത. പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ആന്ധ്രയിലെ കലിംഗപട്ടണം-ഒഡീഷയിലെ ഗോപാല്‍പുര്‍ തീരം കടക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാലു മാസത്തിനിടെ ഒഡീഷയില്‍ വീശുന്ന രണ്ടാമശത്ത ചുഴലിക്കാറ്റാണ് ഗുലാബ്. നിലവില്‍ അതീവ അപകട സാധ്യത കണക്കാക്കുന്ന നാലു ജില്ലകളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വൗകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കി.

സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും ചൊവ്വാഴ്ചവരെ ശക്തമോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പാലക്കാട് മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here